2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തിരുവനന്തപുരത്ത് ഞായറാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72 വയസ്സായിരുന്നു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു.

മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു.

ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.