2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കേരളാ കോണ്‍ഗ്രസ്: ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത് ബദല്‍ യോഗം

 

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ ബദല്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു. പാര്‍ട്ടി സെക്രട്ടറി കെ.ഐ ആന്റണി വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം.

ഭൂരിപക്ഷം സംസ്ഥാന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 8 ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല.

ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ. മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പി.ജെ ജോസഫ്.

യോഗത്തില്‍ പങ്കെടുക്കരുതെന്ന് പി.ജെ ജോസഫ് തന്റെ കൂടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News