2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

സബ്കലക്ടര്‍ക്കെതിരായ പരാമര്‍ശം: എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസ്

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണുകാ രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

രേണു രാജിനെ പൊതുസമൂഹത്തില്‍ അപമാനിക്കുന്ന തരത്തില്‍ എസ് രാജേന്ദ്രന്‍ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. എം.എല്‍.എയില്‍ നിന്ന് നിന്ന് വനിതാ കമ്മീഷന്‍ വിശദീകരണം തേടും. അതേസമയം, എസ്. രാജേന്ദ്രന്റെ വിശദീകരണം കേട്ടശേഷമായിരിക്കും കേസ് ഏത് രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് കമ്മീഷന്‍ തീരുമാനമെടുക്കുക.

അതിനിടെ മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ്കളക്ടര്‍ രേണു രാജ് എ.ജിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും എ.ജി പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.