2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൃദ്രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും സമഗ്ര ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ അനിവാര്യം

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സമ്മേളനം

കൊല്ലം: ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ചികിത്സാ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആവിഷ്‌കരിണമെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ പി മാര്‍ക്കോസ് പറഞ്ഞു. കൊല്ലം ഹോട്ടല്‍ ഓള്‍ സീസണ്‍സില്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററ്ററിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു കോടി ഹൃദ്രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ 60% മാണിത്. ഹൃദയസ്തംഭന കേസുകളില്‍ 40% വും ഇവിടെയാണ്. കൂടതെ100 ല്‍ 10 കുട്ടികള്‍ക്ക് ഹൃദ്രോഗമുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പിടിയില്‍ 30% സ്ത്രീകളാണ്. ഹൃദയാഘാതം സംഭവിച്ചവരില്‍ 25 ശതമാനം നാല്‍പ്പത് വയസ്സിന് താഴെയുള്ളവരാണ്. രോഗവ്യാപനത്തില്‍ കേരളം ഇപ്പോഴും മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്.

‘ഹൃദ്രോഗ ചികിത്സാ ചെലവ്, ഒരു ശരാശരി കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമ്പോള്‍ പ്രതേ്യ്യേകിച്ചും , ‘ഡോ. കെ പി മാര്‍ക്കോസ് പറഞ്ഞു.ജനസംഖ്യയുടെ ഏകദേശം 60% പേര്‍ക്കും ശരിയായ ചികിത്സാ ഇന്‍ഷൂറന്‍സ് പരിരക്ഷയില്ല. മാനവ വിവശേഷിയെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്ന പൊതുജനാരോഗ്യ പ്രശ്‌നം എന്ന നിലയില്‍ നിന്ന് ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ആധുനിക ചികിത്സകള്‍ സാമ്പത്തിക ആശങ്കയില്ലാതെ പൊതുസ്വകാര്യ ആശുപത്രികള്‍ വഴി എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളാണ് നമുക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ രോഗികളെ സഹായിക്കുന്ന പ്രചാരണ പരിപാടികള്‍ സംബന്ധിച്ച് ഓെൈര്‍ഗനെസിങ്ങ് സെക്രട്ടറി ഡോ. സുജയ് രംഗ സംസാരിച്ചു.ജനിതക ഘടന, ജീവിത ശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, എന്നിവ കൊണ്ട് കൊളസ്‌ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം, അമിതവണ്ണം, പിരിമുറുക്കം എന്നിവയ്ക്ക് മലയാളികള്‍ അടിമപ്പെടുന്ന കാഴ്ച്ചയാണ്. പ്രാദേശിക ജനസംഖ്യാടിസ്ഥാനത്തിലുള്ള അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞാണ് പ്രതിരോധം തീര്‍ക്ക്‌കേണ്ടത്, അദ്ദേഹം പറഞ്ഞു. പ്രകൃതിയെയും അതിന്റെ ആവാസവ്യവസ്ഥയെയും ബഹുമാനിക്കുന്ന സുസ്ഥിരവും ആരോഗ്യകരവുമായ ജീവിത ശൈലി ആവശ്യമാണ്. അത് ജീവിിത ശൈലിയാക്കുന്നവര്‍ ആരോഗ്യകരമായ ഹൃദയം ഉറപ്പാക്കുക മാത്രമല്ല, വരും തലമുറയ്ക്ക് കൂടി മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു.
കുടുംബ യൂനിറ്റുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പബ്ലിക് ഹെല്‍ത്ത് വോളന്റിയര്‍മാര്‍, സാമൂഹിക സംഘടനകള്‍ എന്നിവയ്ക്ക് അവബോധം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായിക്കാനാകും, ഡോ. സുജയ് രംഗ പറഞ്ഞു. കൊറോണറി ഇമേജിംഗ് അടക്കമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വളരെ നേരത്തെ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൃത്യമായി കണ്ടെത്താനും കത്തിറ്റര്‍ ചികിത്സകള്‍ വഴി പരിഹരിക്കാനും സഹായകമാണെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. എന്‍. ശ്യാം പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ എല്ലാവരിലേക്കും എത്തുന്നതിന് ചികിത്സയെക്കുറിച്ചുള്ള പൊതുജന അവബോധവും ആശങ്കയകറ്റലും ആവശ്യമാണെന്ന് ഡോ. എന്‍. ശ്യാം പറഞ്ഞു. കോവൈ മെഡിക്കല്‍ സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. തോമസ് അലക്‌സാണ്ടര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.ജി സജീവ്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. സുജയ് രംഗ , ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. എന്‍. ശ്യാം, ഡോ. പി.പി. മോഹനന്‍, ഡോ. കരുണദാസ് സി.പി, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.ശാസ്ത്രീയ സെഷനുകള്‍: ഹൃദയത്തിന്റെയും ഹൃദ്രോഗങ്ങളുടെയും ശാസ്ത്രീയ വശങ്ങളും, ചികിത്സയില്‍ വൈദ്യ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈവരിച്ച നേട്ടവും പങ്കുവെക്കുന്നതാണ് സമ്മേളനം. ഹൃദയത്തിന്റെ താളപ്പിഴകള്‍, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയില്യര്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ പ്രധാന ശാസ്ത്ര സെഷനുകളില്‍ നടന്നു. ഓറല്‍ ആന്റിഓകോഗുലേഷനില്‍ നിലവിലെ മാനദണ്ഡങ്ങള്‍, ടഠഋങക മാനേജ്‌മെന്റ്, മെറ്റല്‍ സ്റ്റെന്റുകളുടെ പരിഷ്‌കരണം എന്നിവയും സമ്മേളനം ചര്‍ച്ച ചെയ്തു. മുന്നൂറിലധികം കാര്‍ഡിയോളജി വിദഗ്ധരും, പ്രഭാഷകരും, ഫാക്കല്‍റ്റികളും, ശാസ്ത്രജ്ഞരും, ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.