2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം: സംസ്ഥാനത്ത് ബസ് സമരം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ബസ് സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാത്തതോടെയാണ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്.

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.

എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് ഉടമകള്‍ നിലപാടെടുത്തു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടാതെ ബസ് ഓടിക്കാനാവില്ലെന്നാണ് ഉടമകള്‍ പറയുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.