2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീലിന്റെ വിശദീകരണം. തങ്‌ബോയ് സിങ്‌തോയ്ക്കാണ് പുതിയ ചുമതല.

സീസണില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ കേരളം നിരാശാജനകമായ പ്രകടനമാണ് ഓരോ കളിയിലും കാഴ്ചവച്ചിരുന്നത്. ഇതായിരിക്കാം മ്യൂളന്‍സ്റ്റീലിന്റെ രാജിയില്‍ കലാശിച്ചതെന്നാണ് സൂചന. അവസാനമായി കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നടന്ന കളിയില്‍ പോലും ബംഗളൂരുവിനെതിരെ നാണംകെട്ട തോല്‍വിയാണ് കേരളം നേരിടേണ്ടിവന്നത്.

ഒരു കളിയില്‍ മാത്രം ജയിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഏഴ് പോയിന്റ് മാത്രം നേടി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.


 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News