2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

മദ്‌റസയിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിച്ച് ഏഴു വയസുകാരി മരിച്ചു

അരീക്കോട്: മദ്‌റസയിലേക്ക് പോകുന്നതിനിടെ കാര്‍ ഇടിച്ച് ഏഴു വയസുകാരി മരിച്ചു. അരീക്കോട് കൊഴക്കോട്ടൂര്‍ കുന്നത്തുപറമ്പ് പാമ്പോടന്‍ ഹംസയുടെയും പനോളി ഹാജറയുടെയും മകള്‍ നജ ഫാത്തിമ(7)യാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 കൊഴക്കോട്ടൂര്‍ മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്താണ് അപകടം. റോഡ് അരികില്‍ നില്‍ക്കുകയായിരുന്ന നജ ഫാതിമയെ അമിത വേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്. ഫാത്തിമ ജന്ന സഹോദരിയാണ്.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന നിലമ്പൂര്‍ പൂക്കോട്ടുംമ്പാടം രാംവിലാസ് വീട്ടില്‍ അഭിജിത്ത് (21) നെതിരെ അരീക്കോട് പൊലിസ് കേസെടുത്തു. ഇന്നോവ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.