2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

സമസ്ത ശരീഅത്ത് സമ്മേളനം ഒക്ടോബര്‍ 13ന് കോഴിക്കോട്ട്

കോഴിക്കോട്: മുത്തലാഖ്, സ്വവര്‍ഗ്ഗരതി ,വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിം കോടതി എടുത്ത നിലപാടിന്റെ പശ്ചാത്തലത്തില്‍ ഒക്ടോ: 13 ശനിയാഴ്ച കോഴിക്കോട്ട് ശരീഅത്ത് സമ്മേളനം നടത്തും. കൊണ്ടോട്ടി ഗസ്സാലി ഹെരിറ്റേജില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവാണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.  കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനം ശരീഅത്ത് സംരക്ഷണ പോരാട്ടത്തിലെ ചരിത്ര സംഭവമാകും.

സംസ്ഥാന വൈ: പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളന സ്ഥലവും തീയതിയും സംഘാടക സമിതിയും പ്രഖ്യാപിച്ചു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയെ ചെയര്‍മാനായും മുസ്തഫ മുണ്ടുപാറയെ കണ്‍വീനറായും തെരഞ്ഞെടുത്തു. സമിതിയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ഇബ്രാഹിം ഫൈസി പേരാല്‍, അബൂബക്കര്‍ ബാഖവി മലയമ്മ, ടി.കെ .മുഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ അംഗങ്ങളുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.