2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

നടിക്കെതിരായ അതിക്രമം: കുറ്റപത്രം ഇന്ന് ഉച്ചയോടെ സമര്‍പ്പിക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. നടന്‍ ദിലീപ് എട്ടാം പ്രതിയാക്കും. ആദ്യ കുറ്റപത്രത്തിന് അനുബന്ധമായി ഗൂഢാലോചന കേസിലെ കുറ്റപത്രമാണ് ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ലീന റിയാസ് മുന്‍പാകെ അന്വേഷണ സംഘം സമര്‍പ്പിക്കുക.

ഗൂഢാലോചന കേസില്‍ ദിലീപും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറും മാത്രമാണ് പ്രതികള്‍. സിനിമ മേഖലയില്‍ നിന്നുള്ളവരുടേതടക്കം, മുന്നൂറിലധികം സാക്ഷിമൊഴികളുള്ള കുറ്റപത്രത്തോടൊപ്പം ഫോണ്‍വിളികളുടേതടക്കം 450 ലധികം രേഖകളും പൊലിസ്  കോടതിയില്‍ സമര്‍പ്പിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.