2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തകനും രണ്ടരവയസ്സുകാരിയും മരിച്ചു

തൃശൂര്‍: രാജ്യം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്ന് കേരളം കരകയറുന്നു. പലയിടത്തും ക്യാംപുകള്‍. ഒഴിഞ്ഞു തുടങ്ങി. വെള്ളം താഴ്ന്നതോടെ വീടുകളിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് പലരും.  അതിനിടെ ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരു രക്ഷാപ്രവര്‍ത്തകനും ക്യാംപില്‍ കഴിയുന്ന രണ്ടരവയസ്സുകാരിയുമാണ് മരിച്ചത്.

 തൃശൂരില്‍ വീട് ശുചീകരണത്തിന് എത്തിയയാള്‍ കിണറ്റില്‍ വീണാണ് മരിച്ചത്. തൃശൂര്‍ പാലപ്പള്ളി കന്നാറ്റുപാടത്ത് രാജേഷ് ആണ് മരിച്ചത്.

ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് മരിച്ചത്. സുനില്‍- അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.