2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ശുഹൈബ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെയോടെ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കൊപ്പം പൊലിസിനു മുന്നില്‍ കീഴടങ്ങിയത്. ഇവരെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവര്‍.

ശുഹൈബുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ ആവശ്യപ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് പൊലിസ് കരുതുന്നത്. പൊലിസിന്റെ റെയ്ഡ് വിവരം ചോരുന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിനാകുന്നില്ല. ഇന്നലെ പ്രതികള്‍ക്കായി മലയോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു.

പ്രതികളെ ഒളിവില്‍ കഴിയാനും മറ്റും സഹായിച്ച ആറുപേരെ ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, പ്രതികളെ പിടികൂടുന്നതില്‍ പൊലിസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ശുഹൈബിന്റെ പിതാവ് മുഹമ്മദ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.