2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

പി.മോഹനന്‍ മാസ്റ്ററുടെ മകനും മരുമകള്‍ക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം

കോഴിക്കോട്: ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനും മരുമകള്‍ക്കും സാനിയോ മനോമിക്കും പരുക്ക്. കുറ്റ്യാടിക്കടുത്ത് അമ്പലകുളങ്ങരയില്‍ വെച്ചായിരുന്നു ഇവരെ മര്‍ദ്ദിച്ചത്.

കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രയില്‍ നിന്ന് പ്രാഥമിക ചികിത്സ തേടിയ ഇവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. പത്തിലധികം വരുന്ന സംഘമാണ് മര്‍ദ്ദിച്ചതെന്ന് സാനിയോ പറഞ്ഞു. കണ്ടാലറിയാവുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.