2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മന്ത്രിമാരുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി വീണ്ടും വിലയിരുത്തുന്നു. വകുപ്പുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍, അവയുടെ നിലവിലെ സ്ഥിതി, തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം മന്ത്രിമാര്‍ക്ക് കൈമാറി. ഈ മാസം ഏഴിന് മുന്‍പ് ഫോം പൂരിപ്പിച്ച കൈമാറണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും വകുപ്പുകള്‍ ഇത് പാലിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ പദ്ധതി വിനിയോഗ പുരോഗതിയും ഓരോ വകുപ്പിന്റെയും പ്രകടനവും കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. മിക്ക വകുപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മന്ത്രിസഭ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം വീണ്ടും വിലയിരുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.