2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശബരിമല: തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ല

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് പൊലിസ്. മറ്റ് തീര്‍ഥാടകര്‍ക്കുള്ള എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്ന് പൊലിസ് വ്യക്തമാക്കി. തൃപ്തിയുടെ കത്തിന് പൊലിസ് മറുപടി നല്‍കിയില്ല. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും.

ഈമാസം 17ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് തൃപ്തി പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലിസിനും കത്തയച്ചിരുന്നു. 16ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമുതല്‍ സുരക്ഷാവേണമെന്നാണ് ആവശ്യം. ഈ കത്തിന് പൊലിസ് മറുപടി നല്‍കിയിട്ടില്ല.

17ന് രാവിലെയായിരിക്കും ശബരിമലയില്‍ ദര്‍ശനം നടത്തുക. തൃപ്തി ദേശായി അടക്കം ആകെ ഏഴുയുവതികളാകും മലചവിട്ടാന്‍ എത്തുക. യുവതിപ്രവേശത്തിന് അനുകൂലമായി സുപ്രിംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശബരിമല യാത്രയെന്നും, തനിക്ക് ഭീഷണി ഉള്ളതിനാലാണ് സുരക്ഷ ആവശ്യപെടുന്നതെന്നും തൃപ്തി കത്തില്‍ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.