2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും നല്‍കും- റവന്യൂ മന്ത്രി

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യു വകുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും.

ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലത്തു ദുരന്ത നിവാരണ അതോറിറ്റി ആദ്യം പോകും. 50 പേരാണ് ദുരന്ത നിവാരണ സേനയില്‍ ഉള്ളത്.  ആവശ്യമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സേന വരും.

സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും പണം  രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവില്ലെന്നും മന്ത്രി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.