2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

വീല്‍ചെയര്‍ അണ്‍ഫ്രണ്ട്@ കെ.യു.ആര്‍.ടി.സി ലോഫ്‌ളോര്‍

കോഴിക്കോട്: ലോകമെങ്ങും വീല്‍ചെയര്‍ ഫ്രണ്ട്‌ലി എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലത്ത ഉള്ള സൗകര്യം എടുത്തു കളയുകയാണ് കെ.യു.ആര്‍.ടി.സി. കെ.യു.ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍ ബസുകളാണ് നാട്ടിലെ ഭിന്നശേഷിക്കാരോട് ഈ ക്രൂരമായ അവഗണന കാണിച്ചിരിക്കുന്നത്. വീല്‍ചെയര്‍ ലോക്ക് ചെയ്ത് വെക്കാനുള്ള ഇടത്ത് കുറച്ച് സീറ്റുകള്‍ ആഡ് ചെയ്തിരിക്കുന്നു.അതുകൊണ്ട് റാംപ് ഉപയോഗിച്ച് അകത്ത് കടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഈ സൗകര്യം നേരത്തെ ഉപയോഗിച്ചിരുന്നവര്‍ പറയുന്നു.

നേരത്തെ ഉണ്ടായിരുന്ന സൗകര്യം

ഒറ്റക്ക് യാത്ര ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വീല്‍ ചെയര്‍ പൊക്കി ബസിനകത്തേക്ക് വെക്കുക എന്നതും സാധ്യമല്ല. നമ്മുടെ നാട്ടില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ആകെ യാത്രചെയ്യാന്‍ കഴിയുന്നത് ഇത്തരം ബസുകളില്‍ മാത്രമാണെന്നിരിക്കെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

സൗകര്യമുണ്ടായിരുന്നിടത്ത് സീറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു

 

മുഹമ്മദ് ഫാസില്‍ വി.പി എന്ന വിദ്യാര്‍ഥിയാണ് ഇക്കാര്യം ആദ്യം ശ്രദ്ധയില്‍ കൊണ്ടു വന്നത്. ഇത് കാണിച്ച് ഫാസില്‍ ഗതാഗത മന്ത്രിക്ക് എഴുത്തും അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫാസില്‍ ഈ പ്രയാസം ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

 

ഫാസില്‍ ഗതാഗതമന്ത്രിക്ക് അയച്ച കത്ത്

ബഹുമാനപ്പെട്ട ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ സാറിന്,

സാര്‍…ഞാന്‍ മുഹമ്മദ് ഫാസില്‍.മലപ്പുറം ജില്ലയിലെ വെളിമുക്കാണ് സ്വദേശം.+1വിദ്യാര്‍ത്ഥിയാണ്.വീല്‍ചെയറിലാണ് എന്നതിനാല്‍ കെ.യു. ആര്‍.ടി.സിയുടെ ലോ ഫ്‌ളോര്‍ ബസുകളാണ് ഞാന്‍ അധികവും യാത്രകള്‍ക്ക് ഉപയോഗിക്കാര്‍.

കെ.യു.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ വീല്‍ചെയറിനായുള്ള സൗകര്യങ്ങള്‍:

1.വീല്‍ചെയര്‍ കയറ്റാനുള്ള റാംപ്
2.വീല്‍ചെയര്‍ സുരക്ഷിതമായി ഒതുക്കിവെക്കാനുള്ള സൗകര്യം
3.വീല്‍ചെയര്‍ ലോക്ക്

ഈ കഴിഞ്ഞ ആഴ്ചകളില്‍ പല ലോ ഫ്‌ളോര്‍ ബസുകളില്‍ നിന്നും മുകളില്‍ പറഞ്ഞ 2ഉം 3ഉം സൗകര്യങ്ങള്‍ എടുത്ത് ഒഴിവാക്കിയിട്ടുണ്ട്.പേരിനൊരു റാമ്പ് മാത്രമാണ് നിലവില്‍ ഉള്ളത്.വീല്‍ചെയര്‍ നിര്‍ത്താനോ ലോക്ക് ചെയ്യാനോ ഉള്ള ഉള്ള സൗകര്യം ഇല്ല.പകരം അവിടെ കുറച്ച് സീറ്റുകള്‍ ആഡ് ചെയ്തിട്ടുണ്ട്.നിലവില്‍ റാമ്പ് വഴി അകത്ത് കയറിയാല്‍ റാമ്പ് തിരിച്ച് മടക്കാനും ഡോര്‍ അടക്കാനും സാധിക്കില്ല.അത്‌കൊണ്ട് ഇപ്പോള്‍ വീല്‍ചെയറുകള്‍ എടുത്തു വെക്കേണ്ട അവസ്ഥയാണ്.ഇരുത്തം ഡോറിന്റെ അടുത്തായതിനാലും ലോക്കില്ലാത്തതിനാലും ഒട്ടും സുരക്ഷിതമല്ല ഇപ്പോയുള്ള യാത്ര.നിരവധി ബുദ്ധിമുട്ടുകള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത ഉള്ളതാണ് പുതിയതായി കൊണ്ടുവന്ന ഈ പരിഷ്‌ക്കാരങ്ങള്‍.സര്‍ ഒരു സൗകര്യം ഉണ്ടായിട്ട് അത് എടുത്തുകലയുന്നത് വലിയ വിഷമം ഉള്ള കാര്യമാണ്.പഴയ സൗകര്യങ്ങള്‍ പുനര്‍സ്ഥാപിക്കണം എന്ന് അപേക്ഷിക്കുന്നു.

 

ഫേസ്ബുക്ക് പോസ്റ്റ്

പുറം രാജ്യങ്ങളിലെ വീൽചെയർ സൗഹൃദത്തെക്കുറിച്ച് നാം പലപ്പോഴും വാചാലരാകാറുണ്ട്.പാർക്കുകൾ ബീച്ചുകൾ ദേവാലയങ്ങൾ പബ്ലിക് ട്രാൻസ്പോർട്ടുകൾ തുടങ്ങി എല്ലാ ഇടങ്ങളും പ്രത്യേകിച്ച് വകഭേദങ്ങൾ ഒന്നുമില്ലാതെ എല്ലാര്ക്കും കയറിച്ചെല്ലാം.വികസിത രാജ്യങ്ങൾ എന്ന പരിഗണനകൾ അത്തരം രാജ്യങ്ങൾക്ക് നൽകാമെങ്കിലും ഒരു വികസ്വര രാജ്യം എന്ന നിലക്ക് ഇന്ത്യക്കും ഇത് ഒരു പരിതിവരെ ഭാതകമാണ്.

ഈ അടുത്ത കാലത്താണ് നമ്മുടെ നാടുകളിൽ വീൽചെയർ ഫ്രണ്ട്ലി എന്ന ആശയം തന്നെ ഉയർന്നു വരുന്നത്.ആ ഉൽബോധനം ഗവണ്മെന്റിനും സാധാരണക്കാർക്കും ഒരു പരിധിവരെ ബോധ്യമാവുകയും അതിനുവേണ്ട നടപടിക്രമങ്ങൾ ഉണ്ടാവുകയും ചെയ്തു കൊണ്ടിരിക്കുന്നു.അതിപ്പോ എവിടെ ആണെങ്കിലും.
വേണ്ട സൗകര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താം… പക്ഷെ ഉള്ള സൗകര്യങ്ങൾ എടുത്ത് കളഞ്ഞാൽ എങ്ങനെയുണ്ടാകും…

അതെ…അത്തരം ഒരു ചെറ്റത്തരമാണ് ഇപ്പൊ കേരള സർക്കാർ കാണിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി സർക്കാരിന്റെ കീഴിൽ ഉള്ളതാണല്ലോ.കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസുകൾ വീൽചെയർ സൗഹൃദമായിരുന്നു.ഇപ്പൊ അത് എടുത്തു കളഞ്ഞിരിക്കുന്നു,നാല് ടിക്കറ്റ് അധികം കീറാൻ.
വീൽചെയർ ലോക്ക് ചെയ്ത് വെക്കാനുള്ള ഇടത്ത് കുറച്ച് സീറ്റുകൾ ആഡ് ചെയ്തിരിക്കുന്നു.അതുകൊണ്ട് തന്നെ റാംപ് ഉപയോഗിച്ച് അകത്ത് കടക്കാനും പറ്റുന്നില്ല.വീൽചെയർ പൊക്കി വെക്കുക എന്നത് എന്നെപ്പോലെ ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാണ്.ഞങ്ങൾക്ക് യാത്ര ചെയ്യാൻ ആകെ പറ്റുന്നത് ഈ കെ.യു.ആർ.ടി.സിയിൽ മാത്രമാണ്.അതും എടുത്ത് കളയുമ്പോ പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ല.

ശബ്‌ധിക്കണം.ഈ അനീതിക്കെതിരെ.
വേണ്ടി വന്നാ റോട്ടിൽ ഇറങ്ങും.
അതിന് മുന്നോടിയായിട്ട് ഞാൻ മാത്രമാണോ കേരളത്തിൽ ഈ ലോ ഫ്ലോർ സൗകര്യം ഉപയോഗിക്കുന്നത് എന്നറിയണം.അങ്ങനെ ഉപയോഗിക്കുന്നവരെ എല്ലാം കണ്ടെത്തണം.അങ്ങനെയുള്ളവർ please DM

ഇല്ലാത്ത സൗകര്യം ഉണ്ടാക്കാനല്ല.ഉള്ളത് എടുത്ത് കളഞ്ഞതിനെതിരെയുള്ളതാണ് ഈ പ്രതിഷേധം.
സഞ്ചാര സ്വാതന്ത്യത്തിന്റെ ഈ ലംഘനം വെച്ചുപൊറുപ്പിക്കാൻ ഉദ്ദേശമില്ല.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News