
ലോസ്ഏഞ്ചല്‍സ്: സ്പൈഡര്മാന്, ദ ഹള്‍ക്ക്, ദ ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു.
അമേരിക്കന്‍ കോമിക് പുസ്തകമായ മാര്‍വല്‍ കോമിക്സിലെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുള്ള കഥകളുടെ രചയിതാവും എഡിറ്ററും പ്രസാധകനുമൊക്കെയായിരുന്നു അദ്ദേഹം. മാര്‍വല്‍ കോമിക്സിലെ മുതിര്‍ന്ന എഴുത്തുകാരനും പിന്നീട് പ്രസാധകനുമായ സ്റ്റാന്‍ലീ സമകാലിക കോമിക് പുസ്തക ശില്പിയായി കരുതപ്പെടുന്നു.
1922 ഡിസംബര്‍ 22ന് ജനിച്ച ഇദ്ദേഹം 1961ലാണ് മാര്‍വല്‍ കോമിക്സില്‍ ചേരുന്നത്. സ്പൈഡര്മാന്, ത മെന്‍, ദ ഫന്റാസ്റ്റിക് ഫോര്‍, അവഞ്ചേഴ്സ്, ദ ഹള്‍ക്ക്, ബ്ലാക്ക് പാന്ഥര്‍ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പിറവിയെടുത്തത് ഇദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നാണ്.
പലതും പിന്നീട് അഭ്രപാളികളിലെത്തി. മാര്‍വല്‍ കഥാപാത്രങ്ങളെ ആസ്പദമാക്കിയിറങ്ങിയിറങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019ല്‍ റിലീസാവുന്ന അവഞ്ചേര്‍സ്4 ലാണ് അവസാനമായി അഭിനയിച്ചത്.