2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കനത്ത മഴ: മലപ്പുറത്ത് കടല്‍ക്ഷോഭം, കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു

  • കക്കയം ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

മലപ്പുറം, കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന മലപ്പുറം ജില്ലയിലെ പൊന്നാനിയിലും തിരൂരിലും കടല്‍ ക്ഷോഭം. പൊന്നാനി ഹാര്‍ബറില്‍ ഇരുപത്മത്സ്യ ബന്ധന ബോട്ടുകളും തിരൂരില്‍ പതിനൊന്ന് ബോട്ടുകളും ഒഴുകിപ്പോയി.

കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിഞ്ഞു. ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് ഡാം പ്രൊജക്ട് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.