2018 August 16 Thursday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പതിനൊന്നു കോടിയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പതിനൊന്നു കോടിയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്. യു.എസ് ഡോളറും സഊദി റിയാലുമാണ് പിടിച്ചെടുത്തത്.

അഫ്ഗാനിസ്താന്‍കാരനായ യാത്രക്കാരനില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുറപ്പെടേണ്ട ഡല്‍ഹികൊച്ചിദുബായ് വിമാനത്തിലാണ് കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി എത്തിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഇന്നലെ വിമാനത്തിന്റെ തുടര്‍ യാത്ര മുടങ്ങിയിരുന്നു. പിന്നീട് യാത്രക്കാര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കി. ഇന്ന് പുലര്‍ച്ചെ പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ ഇവരെ കയറ്റി വിടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.