2018 May 13 Sunday

മാഹി ബാബു വധം: നവവരനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍, വിവാഹം മുടങ്ങി

മാഹി: മാഹിയിലെ സി.പി.എം നേതാവ് ബാബുവിനെ വധിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പുതുച്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്.

വിവാഹത്തിന് തൊട്ട് മുന്‍പാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്. ഇതോടെ ജെറിന്‍ സുരേഷിന്റെ വിവാഹം മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.  വിവാഹത്തിനായി പുറപ്പെടുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റില്‍ പ്രതിഷേധിച്ച് വിവാഹത്തിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ മാഹി പാലത്തിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രവര്‍ത്തകനുമായ ഷമേജും കൊല്ലപ്പെട്ടു. രണ്ടു കേസുകളില്‍ പൊലിസ് അന്വേഷണം നടത്തിവരികയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.