2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

അഭിമന്യു വധം: പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു- കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്

  • ആദ്യ പതിനാറ് പ്രതികള്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. 16 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ഇവര്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇതില്‍ ഏഴു പ്രതികള്‍ ഒളിവിലാണ്.

അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം പ്രതി മുഹമ്മദാണ് .പത്താം പ്രതി സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നും കുറ്റപത്രം പറയുന്നു. അര്‍ജ്ജുനെ പിടിച്ചു നിര്‍ത്തിയത് പതിനൊന്നാം പ്രതി ജിസാല്‍. കുത്തിയത് പന്ത്രണ്ടാം പ്രതി ഷാഹിം. പ്രതികളെത്തിയത് അഞ്ച് ബൈക്കുകളിലാണെന്നും കുറ്റപത്രത്തിലുണ്ട്.

പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചുവെന്നാണ് പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.