2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയം: നെതര്‍ലന്‍ഡ്‌സിന്റെ സാങ്കേതിക സഹായം സ്വീകരിക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: കേരള പുനര്‍ നിര്‍മാണത്തിനായി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിന്റെ കത്ത് പരിഗണിച്ച വിദേശ മന്ത്രാലയം വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയമുള്‍പ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.

കേരള പുനര്‍നിര്‍മാണത്തിന് സാങ്കേതികവിദ്യയും ഒപ്പം വിദഗ്ധ സംഘത്തേയും അയക്കാമെന്ന വാഗ്ദാനവുമായി കഴിഞ്ഞയാഴ്ചയാണ് നെതര്‍ലന്‍ഡ്‌സ് മുന്നോട്ട് വന്നത്. നെതര്‍ലന്‍ഡ്‌സ് അംബാസിഡറും മലയാളിയുമായ വേണു രാജമണിയായിരുന്നു ഇക്കാര്യം അറിയിച്ചത്.

സാങ്കേതിക സഹായ വാഗ്ദാനം സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നെതര്‍ലന്‍ഡ്‌സ് കത്ത് അയച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം ഏതാനും ദിവസങ്ങള്‍ക്കകം മറുപടി നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.