2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സര്‍ക്കാറിന് തിരിച്ചടി; കരുണ, കണ്ണൂര്‍ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനം റദ്ദാക്കിയ വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് കോടതികളുടെ അധികാരത്തിലെ കൈകടത്തലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓര്‍ഡിനന്‍സ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കഴിഞ്ഞ ദിവസം കേസു പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനമാണുന്നയിച്ചത്. സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ കോടതികളുടെ ആവശ്യമില്ലെന്നും സര്‍ക്കാരിന്റെയും കോടതികളുടെയും അധികാരങ്ങള്‍ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്നും ജഡ്ജിമാരായ അരുണ്‍ മിശ്ര, എസ്. അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞിരുന്നു.

രണ്ടു കോളജുകളിലുമായി മൊത്തം 180 വിദ്യാര്‍ഥികളുടെ പ്രവേശനം മേല്‍നോട്ടസമിതി റദ്ദാക്കിയതു കഴിഞ്ഞ മാര്‍ച്ച് 22നു സുപ്രിം കോടതി ശരിവച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.