2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

ന്യൂഡല്‍ഹി: തനിക്കെതിരായ ആരോപണങ്ങളെ തുടര്‍ന്ന് രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നുവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. രാജി വേണ്ടെന്ന് സഹവൈദികര്‍ ഉപദേശിച്ചെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സഭയുടെ പ്രതിഛായ തകര്‍ക്കുന്നത് മാധ്യമവിചാരണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കന്യാസ്ത്രീകള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് വേണ്ടത്ര പ്രതിഷേധിക്കാം. എന്നാല്‍ പള്ളിക്കും സഭക്കുമെതിരായവരാണ് ഇതെല്ലാം ചെയ്യുന്നത് കന്യാസത്രീകളെ മുന്‍ നിര്‍ത്തി അവര്‍ കളിക്കുകയാണ്. അതാരാണെന്ന് അറിയില്ല- ഫ്രാങ്കോ പറഞ്ഞു.

 പൊലിസ് ഒമ്പതു മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തു. കന്യാസ്ത്രീയെയും ചോദ്യം ചെയ്തിട്ടുണ്ട്. അവരും താനും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇത് പൊലിസ് അന്വേഷിക്കുന്നുണ്ട്. സത്യം ആരുടെ മൊഴിയിലാണെന്ന് പൊലിസ് കണ്ടു പിടിക്കും. താന്‍ ഇപ്പോള്‍ പഞ്ചാബിലാണുള്ളത്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നറിയില്ല. അതുമായി തനിക്ക് ബന്ധമില്ല. തനിക്കു വേണ്ടി കേരളത്തില്‍ ആരെങ്കിലുമുണ്ടോ എന്നുമറിയില്ലെന്ന്ും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.  

നിയമനടപടിയുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പുറത്തു വരണമെന്നത് തന്നെ സംബന്ധിച്ചാണ് കൂടുതല്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News