2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബിഷപ് ഫ്രാങ്കോയെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാന്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാന്‍ തോമസ് തറയില്‍. ഫെയ്‌സ്ബുക്ക് വഴിയാണ് മാര്‍.തോമസ് തറയില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതനെ നിരപരാധിയായാണ് കണക്കാക്കേണ്ടതെന്ന് പോസ്റ്റില്‍ പറയുന്നു. കുറ്റാരാപിതന്‍ കത്തോലിക്കാ മെത്രാന്‍ ആയതുകൊണ്ടാണോ ഇങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്

കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം മനസിലായി: കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല….

പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു…സത്യം അറിയാതെ നിലപാടെടുക്കാന്‍ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.