2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ആലപ്പുഴയില്‍ നേരിയ തോതില്‍ ഭൂചലനം

കായംകുളം : ആലപ്പുഴയില്‍ നേരിയ ഭൂചലനം. ചാരുംമൂട്,നൂറനാട്, ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട്, വള്ളികുന്നം,പന്തളം പഴകുളം  പ്രദേശങ്ങളിലാണ് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.50 നോടെയാണ് സംഭവം.

വന്‍ ശബ്ദത്തോടെയാണ് ഭൂചലനം ഉണ്ടായത് വീടുകളിലെ ഓടും അടുക്കളയില്‍ സെല്‍ഫില്‍ വെച്ചിരുന്ന പാത്രങ്ങളും ഭൂചലനത്തില്‍ താഴെ വീണു ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലായിരിക്കുകയാണ്,


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.