2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

ബി.ജെ.പി നിലപാട് എന്‍.ഡി.എയെ ശിഥിലമാക്കി- വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുടെ നിലപാട് സംസ്ഥാനത്ത് എന്‍.ഡി.എയെ ശിഥിലമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് വോട്ടു കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ സീറ്റിലേക്ക് തുഷാറിന് പകരം വി.മുരളീധരനെ പ്രഖ്യാപിച്ചതിന്  പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.  

നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെയാണ് എന്‍.ഡി.എയില്‍ നിന്നതെന്ന് തുഷാര്‍ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അത് തിരിച്ചു കിട്ടിയില്ല. കേന്ദ്ര നേതൃത്വവുമായി പ്രശ്‌നങ്ങളില്ല. 14ന് ചേരുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു. രാജ്യസഭയിലേക്ക് മുരളീധരനെ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നീക്കം. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.