2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ശശിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സി.പി.എം അന്വേഷണ കമീഷന്‍ അംഗം ശ്രീമതി ടീച്ചര്‍ക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. ഫോണ്‍ വഴിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും പി.കെ ശശിക്കെതിരെ സംഘടനാ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായാണ് വിവരം.

എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തത്. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സി.പി.എം സംസ്ഥാന കമ്മറ്റിക്ക് കൈമാറും.

ഈ മാസം 25ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഘടനാ പരിപാടികളില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നും പി.കെ ശശിയോട് വിട്ടുനില്‍കാനും സി.പി.എം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.