2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഷൊര്‍ണൂരില്‍ ചരക്കു വണ്ടി പാളം തെറ്റി

പട്ടാമ്പി: ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്പര്‍ പഌറ്റ് ഫോമിലേക്കുള്ള ലൈനില്‍ വച്ചാണ് മൂന്നു ബോഗികള്‍ പാളം തെറ്റിയത്. ഗാര്‍ഡ് റൂം മൂന്നു ബോഗികളും പൂര്‍ണമായും പാളംതെറ്റി.

ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് ദിശയിലേക്ക് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. പാളങ്ങള്‍ അടര്‍ന്നുമാറിയ നിലയിലാണ്. പല തീവണ്ടികളും വൈകിയാണ് ഓടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.