
പട്ടാമ്പി : ശക്തമായ മഴയില്‍ ചെര്‍പ്പുളശ്ശേരി പട്ടാമ്പി റൂട്ടില്‍ മഞ്ചക്കല്ല് സ്ക്കൂളിനടുത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെ യാണ് റോഡിന് കുറുകെ വലിയ ചീനിമരം കടപുഴകി വീണത്. സ്കൂള്‍ അവധി ആയതും സമീപത്ത് ആളുകള്‍ ഇല്ലാത്തതും വന്‍ ദുരന്തം ഒഴിവാക്കി. ഗതാഗതം പാടെ തടസ്സപ്പെടുത്തി റോഡിന് കുറുകെ വീണ മരം മുറിച്ചുമാറ്റാനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാര്‍.