2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

നടിയെ അക്രമിച്ച കേസ്: പ്രതിയായ അഭിഭാഷകന്റെ ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ അഭിഭാഷകന്‍ രാജു ജോസഫിന്റെ വിടുതല്‍ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അഭിഭാഷകന്റെ അധികാരത്തിനപ്പുറത്ത് പ്രതികള്‍ ഇടപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം,  മുഖ്യപ്രതിയെ ഒളിപ്പിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിയായ സുനില്‍ കുമാറിന് നിയമ സഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് രാജു ജോസഫിന്റെ വാദം. നേരത്തെ ഇതേ ആവശ്യവുമായി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി കോടതി തള്ളുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.