2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കയ്യേറ്റ ശ്രമം

കൊല്ലം: പത്തനാപുരത്തെത്തിയ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കയ്യേറ്റ ശ്രമം. പത്തനാപുരത്ത് കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് പത്തനാപുരത്തെത്തിയതായിരുന്നു അവര്‍.

വിന്‍ഡോ ഗ്ലാസ് നിര്‍ബന്ധപൂര്‍വ്വം താഴ്ത്തി തന്നെ ഉപദ്രവിച്ചതായും താന്‍ താന്‍ ധരിച്ചിരുന്ന ഷാള്‍ സമരാനുകൂലുകള്‍ വലിച്ചെടുത്തതായും അവര്‍ പറഞ്ഞു. പിന്നീട് പത്തനാപുരം പൊലിസ് സ്ഥലത്തെത്തിയാണ് യാത്രയ്ക്ക് സൗകര്യമൊരുക്കിയത്. അക്രമിക്കള്‍ക്കെതിരേ പത്തനാപുരം പൊലിസില്‍ ഷാഹിദാ കമാല്‍ പരാതി നല്‍കിയതായാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.