2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് ചെന്നിത്തല

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. 76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമായ വിഷയമാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.  അന്വേഷണത്തില്‍ കാലതാമസം വരുത്തിയതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും കുറ്റക്കാര്‍ ആരായിരുന്നാലും നീതിന്യായ സംവിധാനം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കാന്‍  തയ്യാറായില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.