2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഓഖി ഫണ്ടില്‍ ആകാശ യാത്ര: റവന്യൂ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ദുരിതാശ്വാസ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യു വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യനില്‍ നിന്നും റവന്യു മന്ത്രി വിശദീകരണം തേടി.  ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

 ഉത്തരവിറക്കിയ റവന്യു സെക്രട്ടറി പി.എച്ച് കുര്യനെതിരെ നടപടി വേണമെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി വേണ്ടെന്നും ചട്ടങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

അതിനിടെ ഹെലികോപ്റ്റര്‍ യാത്രയില്‍ പൊലിസിന് ഒരു പങ്കുമില്ലെന്ന് അറിയിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്തു വന്നു. സുരക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.