2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി; പിന്നാലെ വിധിക്ക് സ്റ്റേ

  • രണ്ടാഴ്ചത്തേക്കാണ് സ്റ്റേ

കൊച്ചി: കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി നിമിഷങ്ങള്‍ക്കകം ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. അതേസമയം 50000 രൂപ കെട്ടിവെക്കണമെന്ന നിര്‍ദ്ദേശത്തില്‍ മാറ്റമില്ല. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നികേഷ് കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തെ അയോഗ്യനാക്കിയത്.


ഷാജിയുടെ പ്രതികരണം വായിക്കുക…
‘തെരഞ്ഞെടുപ്പിന്റെ തലേദിവസംപോലും വര്‍ഗീയവാദികളുടെ വോട്ടുവേണ്ടെന്ന് പ്രസംഗിച്ചയാളാണ് ഞാന്‍’


അഴീക്കോട് എം.എല്‍.എയാണ് ഷാജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നതാണ് ഷാജിക്കെതിരായ പരാതി. അതേസമയം, വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. കോടതി ചെലവായി 50,000രൂപ ഷാജി നികേഷ് കുമാറിന് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അയോഗ്യതക്ക് കാരണമായ പോസ്റ്റർ

 

കോടതി വിധി അപമാനകരം, സുപ്രിം കോടതിയെ സമീപിക്കും- ഷാജി

കോടതി വിധി അപമാനകരമെന്ന് ഷാജി പ്രതികരിച്ചു. സുപ്രിം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സ്‌റ്റേ പെറ്റീഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിക്ക് ആരോപണം ബോധ്യമായതെങ്ങിനെയെന്ന് അറിയില്ല. കൃത്യമായ മതേതര നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തിയെന്ന വിധി തനിക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.