2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഷൂട്ടിങ്ങിനായി ബാങ്കോക്കില്‍ പോവാന്‍ ദിലീപിന് അനുമതി

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനായ വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചു. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ ബാങ്കോക്കിലേക്ക് പോകാനാണ് അനുവാദം ചോദിച്ചത്. പ്രഫ.ഡിങ്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര. യാത്രയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

യാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നിരസിച്ചു. യാത്ര അനുവദിച്ചാല്‍ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വിചാരണയ്ക്ക് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതിപറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.