2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ശബരിമല തീര്‍ത്ഥാടത്തിന് കൂടുതല്‍ യുവതികള്‍; 541 പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍ രംഗത്ത്. 541 യുവതികള്‍ പൊലിസ് പോര്‍ട്ടലില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തു. പത്തിനും 50 നും ഇടയില്‍ പ്രായമുള്ളവരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് പൊലിസ് ശേഖരിക്കുകയാണ്.

ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി ബുക്ക് ചെയ്തത്. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലിസ് അറിയിച്ചു.

കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും യുവതി പ്രവേശനം സാധ്യമായിരുന്നില്ല. കോടതി വിധി നടപ്പിലാക്കുമെന്നും യുവതികള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രാഖ്യാപനം നിലനില്‍ക്കെ 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പോലും പ്രതിഷേധങ്ങളെ നേരിടേണ്ടി വന്നു. ഈ മാസം 13 ന് യുവതി പ്രവേശന വിഷയം സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ പ്രശ്‌ന പരിഹാരത്തിന് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.