2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഡി.ജി.പിയും ഐ.ജിയും കേസ് അട്ടിമറിക്കുന്നു- ആരോപണവുമായി കന്യാസ്ത്രീകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡി.ജി.പിയും ഐ.ജിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള നീക്കം കേസ് നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന് പീഡനത്തിനിരയായ  കന്യാസ്ത്രീയെ പിന്തുണച്ച് സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകള്‍ ആരോപിച്ചു.
ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 ഡി.ജി.പിയും ഐ.ജിയുമാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്നു പറഞ്ഞ ഡി.വൈ.എസ്.പിയെ സ്വതന്ത്രമായി അന്വേഷിക്കാന്‍ ഉന്നതര്‍ അനുവദിക്കുന്നില്ല. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈ.എസ്.പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല. ഫ്രാങ്കോയെ രക്ഷപ്പെടുത്താന്‍ തന്നെയാണ് ഇവരുടെ ശ്രമം. അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ല. എന്നാല്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കണം- കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെയും പി,സി ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെയും തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.

അതിനിടെ, അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.