2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

പഴനിക്കടുത്ത് വാഹനാപകടം; ഏഴു മലയാളികള്‍ മരിച്ചു

പഴനി: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഏഴു മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), അഭിജിത് (14) , സജിനി എന്നിവരാണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആ​ദി​ത്യ​ൻ (12) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്​. 

ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. പുലര്‍ച്ചെ 12.15 ഓടെയാണ് അപകടമുണ്ടായത്.

അഞ്ചു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അയല്‍വാസികളായ രണ്ട് കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മധുര മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍ ഇപ്പോഴുള്ളത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.