2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

അറസ്റ്റ് വൈകുന്നു; ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്

  • ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍
  • രണ്ടു പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കും.  കൃത്യമായ തെളിവുണ്ടായിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച ഹരജി സമര്‍പ്പിക്കും. ഞായറാഴ്ച അവര്‍ മാധ്യമങ്ങളെ കണ്ടേക്കും.

അതിനിടെ, ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനതെരെ കുടൂതല്‍ കന്യാാസ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്ന് കന്യാസ്ത്രീകളുടെ മൊഴി. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ മോശം പെരുമാറ്റത്താലാണെന്ന് അവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.