2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പി.കെ ശശിക്കെതിരായ ലൈംഗികാരോപണം: ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ഷൊര്‍ണൂര്‍:  പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഒത്തു തീര്‍പ്പിന് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. പണവുമായി പരാതിക്കാരിയുടെ
സുഹൃത്തുക്കളെ കാണാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രമം നടത്തിയത് പബ്ലിക് പ്രോസ്‌ക്യൂട്ടറും സഹകരണ ബാങ്ക് സെക്രട്ടറിയുമാണെന്നും ആരോപണമുണ്ട്.

അതേസമയം, പി. കെ ശശിക്കെതിരെ നടപടിയുണ്ടാവുമെന്ന് പരാതിക്കാരിയുടെ വീട്ടുകാര്‍ക്ക് സി.പി.എം നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.