2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

റസാൻ, ലിനി, സലോമി-ഇവരെ മറവിക്കയങ്ങളിലേക്കാഴ്ത്തി കളയരുത്- ഓർമപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: ആതുരസേവനത്തിന്റെ വഴിത്താരകളിൽ മരണത്തിലേക്ക് നടന്നു പോയ പെൺതാരകങ്ങൾക്ക് ആദരമർപ്പിച്ച് ലോക ആരോഗ്യ സംഘടന. ഇസ്‌റാഈൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാൻ അൽ നജ്ജാർ, നിപ്പ വൈറസ് പരിചരണത്തിനിടെ മരണത്തിനു കീഴടങ്ങിയ ലിനി, എബോളക്കെതിരെ പോരാടി സലോമി കർവ എന്നിവരെയാണ് ലോകാരോഗ്യ സംഘടന ആദരിച്ചത്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജിം കാംപെൽ. ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇവർക്ക് ആദരമർപ്പിച്ചത്.

‘റസാൻ അൽ നജാർ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കർവ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കിൽ ഓർത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററിൽ കുറിച്ചു.

 

 നിപ്പ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ ലിനി പുതുശ്ശേരി മരണത്തിനു കീഴടങ്ങിയത്. ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റേയും രാധയുടേയും മകളാണ് ലിനി. വടകര സ്വദേശിയായ സജീഷിനെയാണ് ലിനി വിവാഹം കഴിച്ചത്. റിഥുൽ, സിദ്ധാർത്ഥ് എന്നിവർ മക്കളാണ്.

ഗാസയിൽ ഇസ്‌റാഈൽ വെടിവയ്പിൽ പരുക്കേറ്റവരെ പരിചരിക്കുന്നതിനിടെയാണ് റസാൻ അൽ നജ്ജാർ കൊല്ലപ്പെട്ടത്.  ഇസ്‌റാഈൽ സൈന്യത്തിന്റെ വെടിയേൽക്കുകയായിരുന്നു.
 

ആഫ്രിക്കയിൽ എബോള വൈറസിനെതിരെ പോരാടിയ ധീര വനിതയായിരുന്നു സലോമി കർവ. എബോള രോഗബാധയിൽനിന്നു സ്വയം മുക്തി നേടിയാണ് എബോള പോരാട്ടത്തിനായി സലോമി മുന്നിട്ടിറങ്ങിയത്. എന്നാൽ പ്രസവാനന്തമുണ്ടായ സങ്കീർണതകളെ തുടർന്ന് 2017ൽ സലോമി മരിക്കുകയായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.