
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (20) വിനെ കുത്തിക്കൊന്ന കേസില്‍ അഞ്ചുപേര്‍ കൂടി കസ്റ്റഡിയില്‍. പള്ളുരുത്തിയില്‍ നിന്ന് മൂന്നുപേരെയും തമ്മനത്ത് നിന്ന് രണ്ടു പേരെയുമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ റിമാന്‍ഡിലുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് അപേക്ഷ നല്കി. ഗൂഢാലോചന അന്വേഷിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ കിട്ടണമെന്ന് പൊലിസ് കോടതിയെ അറിയിച്ചു. അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജസിട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തായി. 307, 302, 326, 149, 143 തുടങ്ങിയ വകുപ്പുകളാണ് കസ്റ്റഡിയിലുള്ളവര്ക്കു മേല്‍ ചുമത്തിയിട്ടുള്ളത.് അന്യായമായി സംഘം ചേരുക, കൊലപാതകം, വധശ്രമം എന്നിവയൊക്കെയാണ് വകുപ്പുക പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.
സംഭവ ദിവസം പൊലിസ് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി പിന്നെ റിമാന്‍ഡില്‍ വിട്ടു. കോട്ടയം കങ്ങഴ ചിറക്കല്‍വീട്ടില്‍ ബിലാല്‍ (19), മഹാരാജാസില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദപഠനത്തിന് ചേര്‍ന്ന പത്തനംതിട്ട കുളത്തൂര്‍ നാലകത്തിനാല് വീട്ടില്‍ ഫാറൂക്ക്(19), ഫോര്‍ട്ട് കൊച്ചി പുതയാനി ഹൗസില്‍ റിയാസ്(37) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.