2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മെഷീനെതിരായ ആരോപണം വിട്ടു; ബി.ജെ.പിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ (എം.സി.ഡി) തെരഞ്ഞെടുപ്പില്‍ എ.എ.പി തോല്‍വി ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി, വോട്ടിങ് മെഷീനുകള്‍ക്കെതിരായ ആരോപണങ്ങളെല്ലാം ഒഴിവാക്കിയാണ് കെജ്‌രിവാള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ടത്.

മൂന്ന് എം.സി.ഡികളിലും വിജയിച്ചതില്‍ ബി.ജെപിയെ അഭിനന്ദിക്കുന്നു. ഡല്‍ഹിയുടെ അഭിവൃദ്ധിക്കായി എം.സി.ഡികളുമായി തന്റെ സര്‍ക്കാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും
-കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു

അതേസമയം, ആം ആദ്മിയിലെ ചില നേതാക്കള്‍ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇത് മോദി തരംഗമല്ലെന്നും വോട്ടിങ് മെഷീന്‍ തരംഗമാണെന്നും എ.എ.പി നേതാവ് ഗോപാല്‍ റായി പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം പോലെയാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് കെജ്‌രിവാള്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ബി.ജെ.പി വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്നയുടനെയായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

”ഇങ്ങനെയാണ് ഫലം വരുന്നതെങ്കില്‍ യു.പിയിലും പഞ്ചാബിലും പൂനെയിലും മുംബൈയിലും സംഭവിച്ചതു പോലെ ഇവിടെയും വോട്ടിങ് മെഷീന്‍ ക്രമക്കേട് നടന്നുവെന്ന് തെളിയും. ഞങ്ങള്‍ പ്രക്ഷോഭത്തിന്റെ ഉല്‍പന്നമാണ്. അധികാരത്തിന്റെ സന്തോഷം ആസ്വദിക്കാനല്ല ഞങ്ങള്‍ ഇവിടെയുള്ളത്. ഞങ്ങള്‍ പ്രക്ഷോഭത്തിലേക്ക് മടങ്ങും”- കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.