2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധമാക്കാന്‍ ശ്രമം: കോടിയേരി

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയുള്ള സമരത്തെ സര്‍ക്കാര്‍ വിരുദ്ധമാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ എ.കെ.ജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈപ്പാസ് അലൈന്‍മെന്റ് തീരുമാനിച്ചത് ദേശീയപാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല. ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായവരെപ്പോലും ആര്‍.എസ്.എസ് പിന്തിരിപ്പിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

കീഴാറ്റൂരില്‍ എലവേറ്റഡ് പാത നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സംസ്ഥാനം സഹകരിക്കുമെന്നും കോടിയേരി  പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.