2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഒരു കുപ്പി സംസം വെള്ളം എനിക്ക് കൂടി കരുതിവയ്ക്കണമെന്ന് ഹജ്ജ് തീര്‍ത്ഥാടകരോട് ഉണ്ണിത്താന്‍

കാസര്‍കോഡ്: മക്കയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ഒരു കുപ്പി സംസം വെള്ളം എനിക്ക് കൂടി കരുതിവയ്ക്കണമെന്ന് ഹജ്ജ് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ച് കാസര്‍കോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുസ്ലിം ജനസംഖ്യയുടെ ആനുപാതികമായിട്ടല്ല ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കേണ്ടത്. ഏറ്റവും കൂടുതല്‍ അപേക്ഷ നല്‍കുന്ന സംസ്ഥാനങ്ങളെ പരിഗണിച്ചാണ് തെരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്നാവും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരുണ്ടാവുക. പോകുന്നവരോട് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. അവിടെയെത്തുമ്പോള്‍ നിങ്ങളുടെ കൂടപ്പിറപ്പായ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് ഞാന്‍ എം.പിയായത്. അത്‌കൊണ്ട് മരിക്കുന്നത് വരെ നിങ്ങളെ വിട്ട് എനിക്കൊരു കാര്യം ചെയ്യാനാവില്ല. ഞാന്‍ നിങ്ങളോടൊപ്പം വരുന്നില്ലെങ്കിലും ആ പുണ്യഭൂമിയില്‍ എന്റെ മനസ് നിങ്ങളോടൊപ്പം ഉണ്ടാകും. കാരണം നിങ്ങള്‍ അവിടെ പോകുമ്പോള്‍ അതിന്റെ ഗുണം എനിക്ക് കൂടി ലഭിക്കും. അതിനാല്‍ തിരിച്ചുവരുമ്പോള്‍ സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണം- ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ക്കോട്ട് ഹജ്ജ് തീര്‍ത്ഥാടകരെ അഭിസംബോധനചെയ്യുകയായിരുന്നു ഉണ്ണിത്താന്‍.

ഇപ്പോള്‍ അളളാഹുവിന്റെ അതിഥികളായി നില്‍ക്കുന്ന നിങ്ങള്‍ക്കിടയിലേക്ക് വന്നതില്‍ സന്തോഷം. ഞാന്‍ എം.പി ആയപ്പോള്‍ ആദ്യമായി സംസാരിച്ചത് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ചാണ്. രണ്ടാമത്തെ പ്രസംഗം ഹജ്ജ് തീര്‍ത്ഥാടകരെ കുറിച്ചായിരിക്കും. എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ത്ഥാടകരെ കൊളളയടിക്കുകയാണെന്ന് കേന്ദ്രത്തെ അറിയിക്കും. ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് ഹജ്ജിനായി ആളുകളെ കൊണ്ടുപോകുന്നത്. അതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ആഗോളടെണ്ടര്‍ വിളിച്ച് അതില്‍ ഏറ്റവും കുറഞ്ഞ പണത്തിന് ആളുളെ കൊണ്ടുപോകുന്ന കമ്പനിക്ക് ടെണ്ടര്‍ നല്‍കണം. അല്ലാതെ എയര്‍ ഇന്ത്യയ്ക്ക് മാത്രം അവസരം നല്‍കാന്‍ പാടില്ല,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വൃതാനുഷ്ടാനങ്ങള്‍ കഴിഞ്ഞ് ഹജ്ജിന് പോകുന്നവര്‍ ജീവിത സാഫല്യമുള്ളവരാണ്. ഹജ്ജിന് പോകുന്നവരെ യാത്രയക്കാന്‍ നില്‍ക്കുന്നവര്‍ അതിനെക്കാള്‍ പുണ്യവാന്‍മാരും പുണ്യവതികളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“Keep a bottle of Zamzam water for me as well”: Rajmohan Unnithan to Hajj Pilgrims


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.