
കൊല്ലം: അമിതവേഗതയിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തല്‍ക്ഷണം മരിച്ചു. ഇന്ന് രാവിലെ 11 ഓടെ നഗരത്തില്‍ ഉപാസന ആശുപത്രിക്ക് സമീപമായിരുന്നു അപകടം. പുള്ളിക്കട സ്വദേശി മത്തായിയുടെ മകന് ജോമോന് (25) ആണ് മരിച്ചത്. ബൈക്ക് വരുന്നത് കണ്ട് ലോറി ബ്രേക്ക് ചവിട്ടിയെങ്കിലും ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.