2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കിയ 13 താരങ്ങള്‍ക്കെതിരേ നടപടി

അഞ്ചു പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കേരള ക്രിക്കറ്റ് ടീം നായകന്‍ സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കി താരങ്ങള്‍ക്കെതിരേ നടപടി. 13 താരങ്ങള്‍ക്കെതിരേയാണ് കെ.സി.എയുടെ നടപടി. ഇതില്‍ അഞ്ചു താരങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. റൈഫി വിന്‍സെന്റ് ഗോമസ്, രോഹന്‍ പ്രേം, കെ.എം ആസിഫ്, മുഹമ്മദ്, അസറുദ്ദീന്‍, സുധീപ് വാര്യര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സഞ്ജു സാംസണ്‍ അടക്കം എട്ടുപേരെ മുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ കൊടുത്ത പരാതിയുടെ വിശദീകരണം തേടി ഈ മാസം 13ന് താരങ്ങള്‍ക്ക് കെ.സി.എ കത്തു നല്‍കിയിരുന്നു. തുടര്‍ന്ന്‌ 30ാം തീയതി കെ.സി.എ ആസ്ഥാനത്ത് വന്ന് താരങ്ങള്‍ നല്‍കിയ വിശദീകരണം തൃപ്തീകരമല്ലെന്നും ടീമിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ക്കെതിരെ കെ.സി.എ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.