2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കത്‌വ കേസ്: അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലിസ്

കത്‌വ: ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പൊലിസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നു.

നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘമിപ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ക്രൈംബ്രാഞ്ച് പ്രസ്താവനയില്‍ പറഞ്ഞു.

കൊല്ലപ്പെടുന്നതിനു മുന്‍പ് പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന പ്രചരണത്തെ അന്വേഷണ സംഘം തള്ളിക്കളഞ്ഞു. വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും പൊലിസ് വ്യക്തമാക്കി.

അനുബന്ധ കുറ്റപത്രത്തില്‍ എന്തൊക്കെയാണ് ചേര്‍ക്കുകയെന്ന് വ്യക്തമല്ല. പ്രതികള്‍ക്കു വേണ്ടി റാലി നടത്തിയതും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചതും പെടുമെന്നാണ് സൂചന.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.