2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

കത്‌വ കേസ് പരിഗണിക്കുന്നത് 28ലേക്കു മാറ്റി: നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്ന് പ്രതികള്‍

  • നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്ന് പ്രതികള്‍
  • പ്രായപൂര്‍ത്തിയാവാത്ത പ്രതി ജാമ്യാപേക്ഷ നല്‍കി

ജമ്മു: കത്‌വ പീഡനക്കൊല കേസ് പരിഗണിക്കുന്നത് 28 ലേക്കു മാറ്റി. ഇന്ന് കേസ് പരിഗണിച്ച ജില്ലാ കോടതിയാണ് കേസ് മാറ്റിയത്. കേസ് കശ്മീരിനു പുറത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് മാറ്റിവച്ചത്.

ജമ്മുവില്‍ നിന്ന് ചണ്ഡിഗഢിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് പിതാവ് സുപ്രിം കോടതിയെ സമീപിക്കുന്നത്. പിതാവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് സുപ്രിംകോടതിയില്‍ ഹാജരാവും.

നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്ന് പ്രതികള്‍

കത്‌വ കേസിലെ എട്ടു പ്രതികളും തങ്ങള്‍ കുറ്റംചെയ്തിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞു. ഇതു തെളിയിക്കാന്‍ നാര്‍ക്കോ ടെസ്റ്റിന് തയ്യാറാണെന്നും പ്രതികള്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പ്രതി ജാമ്യാപേക്ഷ നല്‍കി

കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്ന് വൈകിട്ട് ഇതു പരിഗണിക്കും.

ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ നിരാഹാരത്തില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുന്നയിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ നിരാഹാര സമരം ചെയ്യുന്നു. 13ന് ആരംഭിച്ച സമരം ഡോക്ടര്‍മാരുടെ മുന്നറിയിപ്പും അവഗണിച്ച് തുടരുകയാണ്. അനിശ്ചിതകാലത്തേക്കാണ് സമരം. രാജ്ഘട്ടിലാണ് സമരം ചെയ്യുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.